Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tovino Thomas

ടൊ​വീ​നോയുടെ പേ​രി​ൽ വ്യാ​ജ ഇ​മെ​യി​ൽ; മു​ന്ന​റി​യി​പ്പു​മാ​യി ന​ട​ൻ

ത​ന്‍റെ പേ​രി​ൽ വ്യാ​ജ ഇ​മെ​യി​ൽ ഐ​ഡി ഉ​ണ്ടാ​ക്കി ആ​ളു​ക​ൾ​ക്ക് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന​തി​നെ​തി​രെ ന​ട​ൻ ടൊ​വീ​നോ തോ​മ​സ്.

താ​നാ​ണെ​ന്ന പേ​രി​ൽ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച് ഇ​ത്ത​ര​ക്കാ​ർ ത​ട്ടി​പ്പ് ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. 

[email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ നി​ന്നാ​ണ് ടൊ​വീ​നോ​യു​ടെ പേ​രി​ലു​ള്ള വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്ന​ത്.

ഈ ​ഇ​മെ​യി​ൽ വി​ലാ​സ​വു​മാ​യി ത​നി​ക്ക് യാ​തൊ​രു ത​ര​ത്തി​ലു​ള്ള ബ​ന്ധ​വു​മി​ല്ലെ​ന്നും ത​ന്‍റെ പേ​രി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ടൊ​വി​നോ അ​റി​യി​ച്ചു.

ടൊ​വീ​നോ പ​ങ്കു​വ​ച്ച കു​റി​പ്പ്

‘‘പ്ര​ധാ​ന​പ്പെ​ട്ട അ​റി​യി​പ്പ് - വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് 

എ​ന്‍റെ പേ​ര് വ്യാ​ജ​മാ​യി ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് ചി​ല വ്യ​ക്തി​ക​ൾ വി​വി​ധ ആ​ളു​ക​ളി​ലേ​ക്ക് ഇ​മെ​യി​ലു​ക​ൾ അ​യ​ക്കു​ന്ന​താ​യി എ​ന്റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. താ​ഴെ പ​റ​യു​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ നി​ന്നാ​ണ് ഈ ​സ​ന്ദേ​ശ​ങ്ങ​ൾ വ​രു​ന്ന​ത്: [email protected]

ഈ ​ഇ​മെ​യി​ൽ വി​ലാ​സ​വു​മാ​യി എ​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും, എ​ന്‍റെ പേ​രി​ൽ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കാ​ൻ ഞാ​ൻ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.

ഈ ​ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ നി​ന്ന് വ​രു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യോ, വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ക​യോ, അ​തി​ലു​ള്ള ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യു​ക​യോ, പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​ക​യോ ചെ​യ്യ​രു​തെ​ന്ന് ഏ​വ​രോ​ടും അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

ഈ ​ഇ​മെ​യി​ലി​ൽ നി​ന്ന് സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ, ദ​യ​വാ​യി അ​ത് സ്പാം/​ഫി​ഷിം​ഗ് (Spam/Phishing) ആ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത് ഉ​ട​ൻ ത​ന്നെ ഡി​ലീ​റ്റ് ചെ​യ്യു​ക. മ​റ്റാ​രും ഈ ​വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ന് ഇ​ര​യാ​കാ​തി​രി​ക്കാ​ൻ ഈ ​വി​വ​രം ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള മ​റ്റു​ള്ള​വ​രു​മാ​യും പ​ങ്കു​വ​യ്ക്കു​ക.

എ​ന്‍റെ പേ​രി​ൽ വ​രു​ന്ന ഏ​തൊ​രു സ​ന്ദേ​ശ​വും പ്ര​തി​ക​രി​ക്കു​ന്ന​തി​ന് മു​ൻ​പ് അ​തി​ന്‍റെ ഉ​റ​വി​ടം പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തു​ക. നി​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി.’’

Movies

താ​ര​പ​ദ​വി നോ​ക്കി​യ​ല്ല ടൊ​വി​നോ​യെ കാ​സ്റ്റ് ചെ​യ്ത​ത്...​പു​തി​യൊ​രു മു​ഖം കാ​ണാം; ബാ​ല​ൻ വി​ശേ​ഷ​ങ്ങ​ളു​മാ​യി ചി​ദം​ബ​രം

മ​ഞ്ഞു​മ്മ​ൽ ബോ​യ്‌​സ് എ​ന്ന ഇ​ൻ​ഡ​സ്ട്രി ഹി​റ്റി​നു ശേ​ഷം ചി​ദം​ബ​രം സം​വി​ധാ​നം ചെ​യ്യു​ന്ന ബാ​ല​ൻ: ദ ​ബോ​യ് - റി​ലീ​സി​ന് ഒ​രു​ങ്ങു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​മ്പോ​ൾ, മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം ടൊ​വി​നോ തോ​മ​സി​ന്‍റെ വേ​റി​ട്ടൊ​രു പ്ര​ക​ട​നം ചി​ത്ര​ത്തി​ൽ കാ​ണാ​മെ​ന്ന് സം​വി​ധാ​യ​ക​ൻ വ്യ​ക്ത​മാ​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചി​ദം​ബ​രം.

അ​തേ​സ​മ​യം, ടൊ​വി​നോ​യെ ചി​ത്ര​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്റ്റാ​ർ വാ​ല്യൂ ല​ക്ഷ്യം വ​ച്ച​ല്ലെ​ന്നും ചി​ദം​ബ​രം പ​റ​ഞ്ഞു: ടൊ​വി​നോ​യു​ടെ താ​ര​പ​ദ​വി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന​ല്ല, ചി​ത്ര​ത്തി​ലേ​ക്കു ക്ഷ​ണി​ച്ച​ത്. മി​ക​ച്ച ന​ട​ൻ എ​ന്ന നി​ല​യി​ലാ​ണ്. ടൊ​വി​നോ ഞ​ങ്ങ​ളു​ടെ ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്. ടൊ​വി​നോ​യും പൂ​ർ​ണ തൃ​പ്ത​നാ​ണ്... ചി​ദം​ബ​രം പ​റ​ഞ്ഞു.

ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ, സൂ​പ്പ​ർ ശ​ര​ണ്യ, പ്രേ​മ​ലു തു​ട​ങ്ങി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​ൻ ഗി​രീ​ഷ് എ.​ഡി ഈ ​ചി​ത്ര​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. കാ​സ്റ്റി​ങ്ങി​ന് പി​ന്നി​ലെ ര​ഹ​സ്യ​വും ചി​ദം​ബ​രം വെ​ളി​പ്പെ​ടു​ത്തി. ചി​ത്ര​ത്തി​ന്‍റെ കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​റും ന​ട​നു​മാ​യ ഗ​ണ​പ​തി​യു​ടെ ക​ണ്ടെ​ത്ത​ലാ​യി​രു​ന്നു ഗി​രീ​ഷ്. സാ​ധാ​ര​ണ സി​നി​മ​ക​ളി​ൽ കാ​ണു​ന്ന സ്ഥി​രം പാ​റ്റേ​ണി​ലു​ള്ള പോ​ലീ​സ് ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യ, പോ​ലീ​സു​കാ​ര​നാ​യാ​ണ് ഗി​രീ​ഷ് വേ​ഷ​മി​ടു​ന്ന​ത്. സാ​ധാ​ര​ണ ജീ​വി​ത​ത്തി​ൽ ക​ണ്ടു​മു​ട്ടു​ന്ന പോ​ലീ​സു​കാ​ര​നാ​യി​രി​ക്കും ഈ ​ക​ഥാ​പാ​ത്ര​മെ​ന്നും ചി​ദം​ബ​രം പ​റ​ഞ്ഞു.

പൈ​ങ്കി​ളി എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ജി​ത്തു മാ​ധ​വ​ൻ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ബാ​ല​ൻ: ദ ​ബോ​യ്. ഒ​ര​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും ക​ഥ പ​റ​യു​ന്ന ചി​ത്രം അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും മാ​തൃ​ബ​ന്ധ​ത്തി​ന്‍റെ​യും ആ​ഴ​ത്തി​ലു​ള്ള ത​ല​ങ്ങ​ളാ​ണ് ച​ർ​ച്ച ചെ​യ്യു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.

Movies

ടൊ​വീ​നോ ബേ​സി​ലി​ന്‍റെ വി​ല്ല​നോ? അ​തി​ര​ടി ട്രെ​യി​ല​ർ

ബേ​സി​ൽ ജോ​സ​ഫ്, ടൊ​വി​നോ തോ​മ​സ്, വി​നീ​ത് ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന മ​ൾ​ട്ടി സ്റ്റാ​ർ ചി​ത്രം "അ​തി​ര​ടി' സെ​ൻ​സ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി. ക്ലീ​ൻ യു ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്. ര​ണ്ടു​മ​ണി​ക്കൂ​ർ 38 മി​നി​റ്റ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ദൈ​ർ​ഘ്യം.

ചി​ത്രം 14ന് ​ആ​ഗോ​ള റി​ലീ​സാ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഒ​രു മാ​സ് കോ​മ​ഡി കാ​മ്പ​സ് ആ​ക്‌​ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​ർ ആ​യൊ​രു​ങ്ങു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ഡോ. ​അ​ന​ന്തു എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​അ​ന​ന്തു എ​സും, ബേ​സി​ൽ ജോ​സ​ഫ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ബേ​സി​ൽ ജോ​സ​ഫും ചേ​ർ​ന്നാ​ണ്.

ന​വാ​ഗ​ത​നാ​യ അ​രു​ൺ അ​നി​രു​ദ്ധ​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ സ​മീ​ർ താ​ഹി​റും ടൊ​വി​നോ തോ​മ​സും ആ​ണ് ചി​ത്ര​ത്തി​ന്‍റെ കോ-​പ്രൊ​ഡ്യൂ​സ​ർ​മാ​ർ.

അ​തീ​വ ര​സ​ക​ര​മാ​യ കാ​ന്പ​സ് പ​ശ്‌​ചാ​ത്ത​ത്തി​ലാ​ണ് ചി​ത്രം ക​ഥ പ​റ​യു​ന്ന​ത്. സാം​കു​ട്ടി എ​ന്ന സ്റ്റൈ​ലി​ഷ് കോ​ള​ജ് വി​ദ്യാ​ർ​ഥി ക​ഥാ​പാ​ത്ര​മാ​യാ​ണ് ബേ​സി​ൽ ജോ​സ​ഫ് ഈ ​ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ശ്രീ​ക്കു​ട്ട​ൻ എ​ന്ന ഗാ​യ​ക​നാ​യി ടോ​വി​നോ തോ​മ​സ് എ​ത്തു​മ്പോ​ൾ, വി​നീ​ത് ശ്രീ​നി​വാ​സ​ൻ ആ​യി ത​ന്നെ​യാ​ണ് വി​നീ​ത് എ​ത്തു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഷാ​ൻ റ​ഹ്മാ​നും ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ര​യി​ലു​ണ്ട്.

 

Movies

ബേ​സി​ലും ടൊ​വീ​നോ​യും വി​നീ​തും; അ​തി​ര​ടി 14ന് ​തി​യ​റ്റ​റു​ക​ളി​ൽ

ബേ​സി​ൽ ജോ​സ​ഫ്, ടൊ​വി​നോ തോ​മ​സ്, വി​നീ​ത് ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന മ​ൾ​ട്ടി സ്റ്റാ​ർ ചി​ത്രം "അ​തി​ര​ടി' സെ​ൻ​സ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി. ക്ലീ​ൻ യു ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്. ര​ണ്ടു​മ​ണി​ക്കൂ​ർ 38 മി​നി​റ്റ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ദൈ​ർ​ഘ്യം എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ചി​ത്രം 14ന് ​ആ​ഗോ​ള റി​ലീ​സാ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഒ​രു മാ​സ് കോ​മ​ഡി കാ​മ്പ​സ് ആ​ക്‌​ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​ർ ആ​യൊ​രു​ങ്ങു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ഡോ. ​അ​ന​ന്തു എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​അ​ന​ന്തു എ​സും, ബേ​സി​ൽ ജോ​സ​ഫ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ബേ​സി​ൽ ജോ​സ​ഫും ചേ​ർ​ന്നാ​ണ്.

ന​വാ​ഗ​ത​നാ​യ അ​രു​ൺ അ​നി​രു​ദ്ധ​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ സ​മീ​ർ താ​ഹി​റും ടൊ​വി​നോ തോ​മ​സും ആ​ണ് ചി​ത്ര​ത്തി​ന്‍റെ കോ-​പ്രൊ​ഡ്യൂ​സ​ർ​മാ​ർ.

അ​തീ​വ ര​സ​ക​ര​മാ​യ കാ​ന്പ​സ് പ​ശ്‌​ചാ​ത്ത​ത്തി​ലാ​ണ് ചി​ത്രം ക​ഥ പ​റ​യു​ന്ന​ത്. സാം​കു​ട്ടി എ​ന്ന സ്റ്റൈ​ലി​ഷ് കോ​ള​ജ് വി​ദ്യാ​ർ​ഥി ക​ഥാ​പാ​ത്ര​മാ​യാ​ണ് ബേ​സി​ൽ ജോ​സ​ഫ് ഈ ​ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ശ്രീ​ക്കു​ട്ട​ൻ എ​ന്ന ഗാ​യ​ക​നാ​യി ടോ​വി​നോ തോ​മ​സ് എ​ത്തു​മ്പോ​ൾ, വി​നീ​ത് ശ്രീ​നി​വാ​സ​ൻ ആ​യി ത​ന്നെ​യാ​ണ് വി​നീ​ത് എ​ത്തു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഷാ​ൻ റ​ഹ്മാ​നും ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ര​യി​ലു​ണ്ട്.

റി​യ ഷി​ബു, സ​രി​ൻ ഷി​ഹാ​ബ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബേ​സി​ൽ ജോ​സ​ഫ്-​ടോ​വി​നോ തോ​മ​സ്-​വി​നീ​ത് ശ്രീ​നി​വാ​സ​ൻ ടീ​മി​ന്‍റെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം ആ​യി​രി​ക്കും ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട താ​ര​മാ​യ ബേ​സി​ൽ ജോ​സ​ഫി​ന്‍റെ ആ​ദ്യ നി​ർ​മാ​ണ സം​രം​ഭം എ​ന്ന നി​ല​യി​ലും ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള പ്രേ​ക്ഷ​ക പ്ര​തീ​ക്ഷ​ക​ൾ ഏ​റെ വ​ലു​താ​ണ്. മി​ന്ന​ൽ മു​ര​ളി​ക്ക് ശേ​ഷം ബേ​സി​ൽ ജോ​സ​ഫും ടൊ​വി​നോ തോ​മ​സും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്രം എ​ന്ന നി​ല​യി​ലും ചി​ത്രം പ്രേ​ക്ഷ​ക ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു​ണ്ട്.

ബേ​സി​ൽ ജോ​സ​ഫ് ഒ​രു​ക്കി​യ മി​ന്ന​ൽ മു​ര​ളി​യു​ടെ ര​ച​യി​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ അ​രു​ൺ അ​നി​രു​ദ്ധ​ന്‍റെ സം​വി​ധാ​യ​ക​നാ​യു​ള്ള അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​ണ് "അ​തി​ര​ടി'. പോ​ൾ​സ​ൺ സ്ക​റി​യ, അ​രു​ൺ അ​നി​രു​ദ്ധ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം ര​ചി​ച്ച​ത്. മ​ല​യാ​ളം കൂ​ടാ​തെ, ത​മി​ഴ്, തെ​ലു​ങ്കു, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ചി​ത്ര​ത്തി​ന്‍റെ ഗ​ൾ​ഫി​ലെ വി​ത​ര​ണാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യ​ത് ട്രൂ​ത്ത് ഗ്ലോ​ബ​ൽ ഫി​ലിം​സ് ആ​ണ്.

ഛായാ​ഗ്ര​ഹ​ണം-​സാ​മു​വ​ൽ ഹെ​ൻ​റി, സം​ഗീ​തം-​വി​ഷ്ണു വി​ജ​യ്, എ​ഡി​റ്റ​ർ-​ച​മ​ൻ ചാ​ക്കോ, പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ന​ർ-​മാ​ന​വ് സു​രേ​ഷ്, കോ​സ്റ്റ്യൂം-​മ​ഷ​ർ ഹം​സ, മേ​ക്ക​പ്പ്-​റൊ​ണ​ക്സ് സേ​വ്യ​ർ, സൗ​ണ്ട് ഡി​സൈ​ന​ർ-​നി​ക്സ​ൺ ജോ​ർ​ജ്, വ​രി​ക​ൾ-​സു​ഹൈ​ൽ കോ​യ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ-​ആ​ന്‍റ​ണി തോ​മ​സ്, എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​നി​ഖി​ൽ രാ​മ​നാ​ഥ്, അ​മ​ൽ സേ​വ്യ​ർ മ​ന​ക്ക​ത്ത​റ​യി​ൽ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ-​ഐ​ഡ​ൻ​ചാ​ർ​ട്ട്സ്, വി​എ​ഫ്എ​ക്സ്-​മൈ​ൻ​ഡ്സ്റ്റെ​യി​ൻ സ്റ്റു​ഡി​യോ​സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സു​കു ദാ​മോ​ദ​ർ, സോ​ഹി​ൽ, സ്റ്റി​ൽ​സ്-​രോ​ഹി​ത് കെ.​സു​രേ​ഷ്, ടൈ​റ്റി​ൽ ഡി​സൈ​ൻ-​സ​ർ​ക്കാ​സ​നം, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ-​റോ​സ്റ്റ​ഡ് പേ​പ്പ​ർ, പി​ആ​ർ​ഒ-​വൈ​ശാ​ഖ് സി. ​വ​ട​ക്കെ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Kerala

രാ​ഷ്‌​ട്രീ​യ​ത്തി​ൽ ശോ​ഭി​ക്കു​ന്ന​ത് പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ: ടൊ​വി​നോ തോ​മ​സ്

തൃ​ശൂ​ർ: ക​ഴി​വും പ്രാ​പ്തി​യും ഉ​ള്ള​വ​ർ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും രാ​ഷ്‌​ട്രീ​യ​ത്തി​ൽ ശോ​ഭി​ക്കു​ന്ന​ത് പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കു​മെ​ന്നും ന​ട​ൻ ടൊ​വി​നോ തോ​മ​സ് പ​റ​ഞ്ഞു. സി​നി​മാ​ക്കാ​രു​ടെ രാ​ഷ്‌​ട്രീ​യ പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് ഇ​പ്പോ​ൾ ഇ​ല്ലെ​ന്നും ഇ​റ​ങ്ങി​യേ ​പ​റ്റൂ​വെ​ന്ന ത​ര​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​ന്നാ​ൽ ഇ​റ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​തു മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ലും കേ​ര​ള​ത്തി​നു​വേ​ണ്ടി ന​ല്ല​തു ചെ​യ്യാ​ൻ ക​ഴി​യ​ണം. വോ​ട്ട് ചെ​യ്യു​ന്ന​ത് ന​മ്മു​ടെ അ​വ​കാ​ശ​വും ക​ട​മ​യു​മാ​ണെ​ന്നും ടോ​വി​നോ പ​റ​ഞ്ഞു.

ഇ​രി​ങ്ങാ​ല​ക്കു​ട ഗേ​ൾ​സ് സ്കൂ​ളി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് വോ​ട്ടു​ചെ​യ്യാ​ൻ ടൊ​വി​നോ എ​ത്തി​യ​ത്.

Movies

ദു​ൽ​ഖ​ർ ആ ​ചി​ത്ര​ത്തി​ൽ നി​ങ്ങ​ളെ ഒ​തു​ക്കി ക​ള​ഞ്ഞ​ത് എ​ന്തി​നാ​യി​രു​ന്നു? മ​റു​പ​ടി​യു​മാ​യി ടൊ​വീ​നോ  

ദു​ൽ​ഖ​ർ സ​ൽ​മാ​നും ലോ​ക സി​നി​മ​യു​ടെ അ​ണി​യ​റ​ക്കാ​രും ചേ​ർ​ന്ന് എ​ന്തു​കൊ​ണ്ട് താ​ങ്ക​ളെ ഒ​തു​ക്കി​യ​ന്ന ത​മി​ഴ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന് ത​ക്ക മ​റു​പ​ടി​യു​മാ​യി ടൊ​വീ​നോ തോ​മ​സ്.

ദു​ൽ​ഖ​ർ സ​ൽ​മാ​നും നി​ങ്ങ​ളും ത​മ്മി​ൽ എ​ന്താ​ണ് പ്ര​ശ്നം എ​ന്നും ടൊ​വീ​നോ​യോ​ട് ചോ​ദി​ക്കു​ന്നു​ണ്ട്.

ദു​ൽ​ഖ​റി​നെ ഇ​പ്പോ​ൾ ത​ന്നെ ഫോ​ൺ വി​ളി​ച്ചു ചോ​ദി​ക്കാ​മെ​ന്നും നി​ങ്ങ​ൾ ചോ​ദി​ച്ചി​ട്ടും എ​ന്നെ​ക്കു​റി​ച്ച് പ​റ​യാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ചോ​ദി​ക്കു​മെ​ന്നും ടൊ​വി​നോ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നോ​ട് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

പ​ള്ളി​ച്ച​ട്ട​മ്പി സി​നി​മ​യു​ടെ ത​മി​ഴ് പ്ര​മോ​ഷ​നു​വേ​ണ്ടി ചെ​ന്നൈ​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു താ​രം.

‘ലോ​ക’ എ​ന്ന സി​നി​മ​യി​ൽ താ​ങ്ക​ള്‍ ഗം​ഭീ​ര അ​ഭി​ന​യ​മാ​യി​രു​ന്നു. ര​ണ്ടാം ഭാ​ഗ​ത്തി​ൽ നാ​യ​ക​നും വി​ല്ല​നു​മാ​ണെ​ന്ന് കേ​ൾ​ക്കു​ന്നു. ആ​ദ്യ ഭാ​ഗം വ​ലി​യ വി​ജ​യ​വു​മാ​യി​രു​ന്നു. എ​ന്നാ​ൽ ടൊ​വി​നോ​യെ​ക്കു​റി​ച്ച് ആ ​ടീം ആ​രും ഒ​ന്നും പ​റ​ഞ്ഞു കേ​ട്ടി​ല്ല. താ​ങ്ക​ളെ​ക്കു​റി​ച്ച് ചോ​ദി​ക്കു​മ്പോ​ഴും അ​വ​ർ മൗ​നം പാ​ലി​ച്ചു. ദു​ൽ​ഖ​ർ സ​ൽ​മാ​നും നി​ങ്ങ​ളും ത​മ്മി​ൽ എ​ന്താ​ണ് പ്ര​ശ്നം? മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യം ഇ​ങ്ങ​നെ.

ടൊ​വീ​നോ​യു​ടെ മ​റു​പ​ടി ‘‘ഞ​ങ്ങ​ളെ​ല്ലാം വ​ർ​ഷ​ങ്ങ​ളാ​യി ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച് പ​രി​ച​യ​മു​ള്ള​വ​രാ​ണ്. ഞാ​ൻ അ​സി. ഡ​യ​റ​ക്ട​റാ​യി തു​ട​ങ്ങി​യ​തു ത​ന്നെ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ അ​ഭി​ന​യി​ച്ച ‘തീ​വ്രം’ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ്.

അ​ടു​ത്ത പ​ട​വും ദു​ൽ​ഖ​റി​നൊ​പ്പ​മാ​യി​രു​ന്നു, ‘എ​ബി​സി​ഡി’ എ​ന്ന ആ ​സി​നി​മ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ല്ല​നാ​യി അ​ഭി​ന​യി​ച്ചു. അ​ന്ന് തൊ​ട്ട് ഇ​ന്നു​വ​രെ ദു​ൽ​ഖ​ർ എ​ന്നോ​ട് വ​ള​രെ സ്വീ​റ്റ് ആ​യി മാ​ത്ര​മേ പെ​രു​മാ​റി​യി​ട്ടു​ള്ളൂ.

നി​ങ്ങ​ൾ ഇ​പ്പോ​ൾ പ​റ​ഞ്ഞ​ത് റെ​ക്കോ​ര്‍​ഡ് ചെ​യ്ത് ഞ​ങ്ങ​ളൊ​രു​മി​ച്ചു കേ​ട്ടാ​ൽ (ലോ​ക ടീം) ​എ​ല്ലാ​വ​രും ചേ​ർ​ന്ന് പൊ​ട്ടി​ച്ചി​രി​ക്കും. ‘ലോ​ക’ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​യ അ​രു​ൺ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ ചി​ത്രം ‘ത​രം​ഗം’ ചെ​യ്ത​ത് എ​നി​ക്കൊ​പ്പ​മാ​ണ്. ക​ല്യാ​ണി​ക്കൊ​പ്പം ‘ത​ല്ലു​മാ​ല’ ചെ​യ്തി​ട്ടു​ണ്ട്. ന​സ്‌​ലി​ൻ സ​ഹോ​ദ​ര​നെ​പ്പോ​ലെ​യാ​ണ്. ദു​ൽ​ഖ​ർ അ​ത്ര​യും സ്വീ​റ്റ് ആ​ണ്.

വേ​ണ​മെ​ങ്കി​ൽ ഞ​ങ്ങ​ളു​ടെ വാ​ട്ട്സാ​പ്പ് ചാ​റ്റ്സ് കാ​ണി​ച്ചു ത​രാം. അ​പ്പോ​ൾ നി​ങ്ങ​ൾ​ക്ക് മ​ന​സ്സി​ലാ​കും എ​ന്താ​ണ് ഞ​ങ്ങ​ളു​ടെ സൗ​ഹൃ​ദ​മെ​ന്ന്. വെ​ളി​യി​ലി​രു​ന്ന് കാ​ണു​ന്ന​വ​ർ​ക്ക് ഇ​ത്ത​രം ഗോ​സി​പ്പു​ക​ളും ഊ​ഹാ​പോ​ഹ​ങ്ങ​ളും കൊ​ളു​ത്തി വി​ടു​ന്ന​ത് വ​ള​രെ എ​ളു​പ്പ​മാ​ണ്.

എ​ന്നാ​ൽ മി​ക്ക സ​മ​യ​ത്തും ഇ​തെ​ല്ലാം ക​ണ്ട് ചി​രി​ച്ചു ത​ള്ളു​ക​യാ​ണ് ഞ​ങ്ങ​ൾ ചെ​യ്യാ​റു​ള്ള​ത്. ഞാ​ൻ ത​മാ​ശ പ​റ​യു​ന്ന​ത​ല്ല, നി​ങ്ങ​ൾ​ക്ക് വേ​ണ​മെ​ങ്കി​ൽ എ​ന്‍റെ വാ​ട്ട്സാ​പ്പ് ചാ​റ്റ് പ​രി​ശോ​ധി​ക്കാം.

‘ലോ​ക’ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ തി​ര​ക്ക​ഥ ത​യാ​റാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ ​സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന സ​മ​യ​ത്ത് ഞ​ങ്ങ​ളെ​ല്ലാം ഇ​വി​ടെ വ​രും. അ​പ്പോ​ൾ അ​വ​രോ​ട് ത​ന്നെ നി​ങ്ങ​ൾ എ​ന്നെ​ക്കു​റി​ച്ച് ചോ​ദി​ച്ചു നോ​ക്കൂ. ‘ലോ​ക’ സി​നി​മ​യു​ടെ റി​ലീ​സ് സ​മ​യ​ത്ത് ദു​ൽ​ഖ​ർ ആ​ണ് എ​ന്നെ ഇ​ങ്ങോ​ട്ട് വി​ളി​ച്ച് ദു​ബാ​യി​ൽ പ്ര​മോ​ഷ​നു വ​രാ​ൻ പ​റ​യു​ന്ന​ത്.

അ​ദ്ദേ​ഹം ത​ന്നെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത് ര​ണ്ട് ദി​വ​സം എ​ന്നെ അ​വി​ടെ താ​മ​സി​പ്പി​ച്ചു. ഇ​ത്ത​രം ഊ​ഹാ​പോ​ഹ​ങ്ങ​ളൊ​ക്കെ ആ​രാ​ണ് ക​ണ്ട് പി​ടി​ക്കു​ന്ന​ത്, എ​ന്ത് സ​ന്തോ​ഷ​മാ​ണ് ഇ​തി​ൽ നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്.’’ ടൊ​വീ​നോ പ​റ​ഞ്ഞു.

 

 

Movies

ടൊ​വീ​നോ​യു​ടെ പ​ള്ളി​ച​ട്ട​മ്പി ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്  

1957, 58 കാ​ല​ത്തെ കേ​ര​ള​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലെ കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ ജീ​വി​തം പ​ശ്ചാ​ത്ത​ല​മാ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം പ​ള്ളി​ച്ച​ട്ട​മ്പി ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ക്വീ​ൻ, ജ​ന​ഗ​ണ​മ​ന, മ​ല​യാ​ളി ഫ്രം ​ഇ​ന്ത്യ, എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ഡി​ജോ ജോ​സ് ആ​ന്‍റ​ണി​യാ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ടൊ​വീ​നോ തോ​മ​സ് നാ​യ​ക​നാ​വു​ന്ന ചി​ത്ര​ത്തി​ൽ തെ​ന്നി​ന്ത്യ​ൻ താ​രം ക​യാ​ദു ലോ​ഹ​ർ നാ​യി​ക​യാ​കു​ന്നു.

ഡ്രാ​ഗ​ൺ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ യു​വ​ഹൃ​ദ്ധ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ താ​രം കൂ​ടി​യാ​ണ് ക​യാ​ദു ലോ​ഹ​ർ. ഈ ​ചി​ത്ര​ത്തി​ലും ഏ​റെ അ​ഭി​ന​യ സാ​ധ്യ​ത​ക​ൾ നി​റ​ഞ്ഞ ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 

വേ​ൾ​ഡ് വൈ​ഡ് ഫി​ലിം​സ് ഇ​ൻ​ഡ്യ​യു​ടെ ബാ​ന​റി​ൽ നൗ​ഫ​ൽ, ബ്ര​ജേ​ഷ് എ​ന്നി​വ​ർ ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്നു. ത​ൻ​സീ​ർ സ​ലാ​മും സി​സി​സി ബ്ര​ദേ​ഴ്സു​മാ​ണ് കോ - ​പ്രൊ​ഡ്യൂ​സേ​ർ​സ്. 

ക​ലാ​സം​വി​ധാ​ന​ത്തി​ന് ഒ​രു​പാ​ട് പ്രാ​ധാ​ന്യം ഉ​ള്ള ചി​ത്രം കൂ​ടി​യാ​ണ് പ​ള്ളി​ച​ട്ട​മ്പി. പ്ര​ശ​സ്ത ക​ലാ​സം​വി​ധാ​യ​ക​നാ​യ ദി​ലീ​പ് നാ​ഥാ​ണ് ഈ ​ചി​ത്ര​ത്തി​നാ​യി ക​ലാ​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്.

വി​ജ​യ​രാ​ഘ​വ​ൻ, ശി​വ​കു​മാ​ർ, സു​ധീ​ർ ക​ര​മ​ന, ജോ​ണി ആ​ന്‍റ​ണി, ടി.​ജി. ര​വി, ശ്രീ​ജി​ത്ത് ര​വി, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ഡ​ർ, ജ​യ​കൃ​ഷ്ണ​ൻ, വി​നോ​ദ് കെ​ടാ​മം​ഗ​ലം, ജോ​സൂ​ട്ടി തു​ട​ങ്ങി നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

ദാ​ദാ​സാ​ഹി​ബ്, ശി​ക്കാ​ർ, ഒ​രു​ത്തീ തു​ട​ങ്ങി​യ നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്ക് തി​ര​ക്ക​ഥ ഒ​രു​ക്കി ശ്ര​ദ്ധേ​യ​നാ​യ സു​രേ​ഷ് ബാ​ബു​വാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഗീ​തം - ജെ​യ്ക്സ് ബി​ജോ​യ്, ഛായാ​ഗ്ര​ഹ​ണം - ടി​ജോ ടോ​മി. എ​ഡി​റ്റിം​ഗ് - ശ്രീ​ജി​ത്ത് സാ​രം​ഗ്.​മേ​ക്ക​പ്പ് -റ​ഷീ​ദ് അ​ഹ​മ്മ​ദ്, കോ​സ്റ്റ്യും -ഡി​സൈ​ൻ- മ​ഞ്ജു​ഷ രാ​ധാ​കൃ​ഷ്ണ​ൻ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - അ​നി​ൽ ആ​മ്പ​ല്ലൂ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ് - കി​ര​ൺ റാ​ഫേ​ൽ, റെ​നി​ത് രാ​ജ്.

സ്റ്റി​ൽ​സ് -ഋ​ഷ് ലാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, കാ​സ്റ്റിം​ഗ് - ഡ​യ​റ​ക്ട​ർ - ബി​നോ​യ് ന​മ്പാ​ല, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ - അ​ല​ക്സ് ഈ ​കു​ര്യ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - രാ​ജേ​ഷ് മേ​നോ​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് നോ​ബി​ൾ ജേ​ക്ക​ബ്, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജേ​ഴ്സ് - എ​ബി കോ​ടി​യാ​ട്ട്, ജെ​റി വി​ൻ​സ​ന്‍റ്. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.

Movies

കൊ​ച്ചു​ങ്ങ​ൾ എന്തേലും ആ​ഗ്ര​ഹം പ​റ​ഞ്ഞാ​ൽ അ​ത് സാ​ധി​ച്ചു​കൊ​ടു​ക്ക​ണം; ബേ​സി​ലി​ന്‍റെ ആ​ഗ്ര​ഹം നി​റ​വേ​റ്റി ടൊ​വീ​നോ  

മ​മ്മൂ​ട്ടി​യ്ക്ക് പ​ത്മ​ഭൂ​ഷ​ൺ ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷം താ​ര​ത്തി​നൊ​പ്പം പ​ങ്കി​ട്ട് മ​ല​യാ​ള​ത്തി​ലെ യു​വ​ന​ട​ൻ​മാ​രാ​യ ആ​സി​ഫ് അ​ലി​യും ടൊ​വീ​നോ​യും ബേ​സി​ലും. സം​സ്ഥാ​ന​ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി തി​രി​കെ ഹോ​ട്ട​ലി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഈ ​രം​ഗം അ​ര​ങ്ങേ​റി​യ​ത്. ഒ​പ്പം ര​സ​ക​ര​മാ​യ ഒ​രു കാ​ര്യ​വും ന​ട​ന്നു.

മ​മ്മൂ​ട്ടി​ക്കൊ​പ്പം സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന​തി​നി​ടെ ടൊ​വീ​നോ ന​ട​ൻ ബേ​സി​ലി​നെ വീ​ഡി​യോ കോ​ൾ വി​ളി​ച്ച് കാ​ണി​ച്ചു​കൊ​ടു​ത്തു. വീ​ഡി​യോ കോ​ളി​ലൂ​ടെ മ​മ്മൂ​ട്ടി​യെ നേ​രി​ട്ട് ക​ണ്ട് അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്ന ബേ​സി​ലി​ന്‍റെ​യും, ബേ​സി​ലി​ന്‍റെ ര​സ​ക​ര​മാ​യ മ​റു​പ​ടി​ക​ൾ കേ​ട്ട് പൊ​ട്ടി​ച്ചി​രി​ക്കു​ന്ന മ​മ്മൂ​ട്ടി, ടൊ​വീ​നോ, ആ​സി​ഫ് അ​ലി എ​ന്നി​വ​രു​ടെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

 

Kerala

'അതിജീവിതയ്ക്ക് നീതി ലഭിക്കണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം': ടോവിനോ തോമസ്

തൃശൂര്‍: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും നടൻ ടോവിനോ തോമസ്.

ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കണമെന്നാണ് തോന്നുന്നത്. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനായി താനും കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുട നഗരസഭ 22-ാം വാര്‍ഡിലെ ബൂത്തിൽ കുടുംബസമേതം ഇവിടെ എത്തി വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ടോവിനോ തോമസ്.

ഇതുമായി ബന്ധപ്പെട്ട് കേസ് ഫയലോ കൃത്യം നടന്നകാര്യമോ ഒന്നും അറിയില്ല. അപ്പീൽ പോകുന്നത് നല്ല കാര്യമാണ്. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും ടോവിനോ പറഞ്ഞു.

Kerala

ബാദുഷയെ അത്രയ്ക്കു വിശ്വസിച്ചു, എന്നാൽ, ഞാൻ ചതിക്കപ്പെട്ടു: ഹരീഷ് കണാരൻ

കൊച്ചി: ഇരുപതു ലക്ഷം കടം വാങ്ങിയിട്ട് തിരികെ നൽകാതെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നിർമാതാവുമായ ബാദുഷ വഞ്ചിച്ചെന്ന് നടൻ ഹരീഷ് കണാരൻ. കടം വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്നു മാത്രമല്ല സിനിമകളിൽനിന്നു തന്നെ മനപ്പൂർവം പുറത്താക്കാൻ കളിച്ചെന്നും ഹരീഷ് ആരോപിച്ചു. രണ്ടു വർഷമായി തനിക്ക് ഒരു സിനിമ പോലും കിട്ടിയിട്ടില്ല. എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അങ്ങനെ വിട്ടുകളയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഹരീഷിന്‍റെ വാക്കുകൾ ഇങ്ങനെ: അഞ്ചു വർഷത്തോളം എന്‍റെ ഡേറ്റും പരിപാടികളുമൊക്കെ നോക്കിക്കൊണ്ടിരുന്നത് ബാദുഷ ആയിരുന്നു. അദ്ദേഹവുമായി വളരെ അടുപ്പമായിരുന്നു. വീട്ടിൽ വരുന്നു, അവരുടെ വീട്ടിൽ പോകുന്നു.. അങ്ങനെ വളരെ അടുപ്പവും വിശ്വാസവുമായിരുന്നു. അങ്ങനെയിരിക്കെ പുള്ളിക്ക് കള്ളൻ ഡിസൂസ എന്ന പടം നടക്കുന്ന സമയം. വളരെ അത്യാവശ്യമായി എനിക്കൊരു 20 ലക്ഷം രൂപ വേണമെന്നു ബാദുഷ പറഞ്ഞു. വളരെ അത്യാവശ്യമാണ്. ഒരാഴ്ചയ്ക്കുള്ളിൽ തിരികെ നൽകാമെന്നാണ് പറഞ്ഞത്. അത്ര അടുപ്പവും വിശ്വാസവുമുള്ളതുകൊണ്ട് ഞാൻ ബാങ്കിൽ വിളിച്ചു പറഞ്ഞിട്ട് പണം ട്രാൻഫർ ചെയ്തുകൊടുത്തു. ഒരാഴ്ച കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ്... പിന്നെ പുള്ളിയുടെ പടങ്ങളുമൊക്കെ അഭിനയിക്കാനുള്ളതുകൊണ്ട് ഞാൻ കാത്തിരുന്നു.

മൂന്നാലു മാസം കഴിഞ്ഞപ്പോൾ കോവിഡ് വന്നു. അപ്പോൾ പടങ്ങളൊന്നുമില്ല. കോവിഡ് കഴിഞ്ഞിട്ടും പടങ്ങളൊന്നുമില്ല. അപ്പോൾ ഞാൻ വിചാരിച്ചു, കോവിഡ് കഴിഞ്ഞ് പടങ്ങളുടെ രീതിയൊക്കെ മാറിയതുകൊണ്ട് എനിക്ക് അവസരമില്ലാത്തതാകും എന്ന്. കോവിഡ് സമയത്ത് ബാദുഷ കുറെ ചാരിറ്റിയൊക്കെ ചെയ്യുന്നുണ്ടായിരുന്നു. പലർക്കും സഹായം കൊടുക്കാനാണെന്നു പറഞ്ഞ് എന്നോടും പലവട്ടം പണം ചോദിച്ചു. ഫുഡ് കൊടുക്കാനാണ്, ടിവി കൊടുക്കാനാണ് എന്നൊക്കെ പറഞ്ഞ്. ഞാൻ പലവട്ടം ചാരിറ്റിക്കു പണം കൊടുത്തു. ഇതിനിടെ, ചാരിറ്റി നടത്തി അയാൾ പേരെടുത്തു. ആ സമയത്തൊക്കെ എന്നെ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. അതിനിടെ, എന്‍റെ വീടു പണി നടക്കുന്ന സമയത്ത് കുറച്ചു പണത്തിന് ആവശ്യം വന്നിട്ട് ഇദ്ദേഹത്തോടു ഞാൻ ചോദിച്ചു. "വെടിക്കെട്ട്' റിലീസ് ആകുമ്പോൾ തരാമെന്നു പറഞ്ഞു. റിലീസ് കഴിഞ്ഞിട്ടും പണം കിട്ടിയില്ല. പിന്നീട് ചോദിച്ചപ്പോൾ വെടിക്കെട്ട് നഷ്ടമായിരുന്നു എന്നു പറഞ്ഞു.

ഇതിനിടെ, എആർഎമ്മിൽ 40 ദിവസത്തെ ഡേറ്റ് വേണം റോൾ ഉണ്ടെന്നു പറഞ്ഞു. ഞാൻ സമ്മതിച്ചു. പണം കിട്ടിയില്ലെങ്കിലും അയാൾ വഴി പടം കിട്ടുന്നുണ്ടല്ലോ എന്നായിരുന്നു എന്‍റെ ആശ്വാസം. ഇതിനിടെ, ഇടവേള ബാബുച്ചേട്ടനെ വിളിച്ചിട്ട് എനിക്ക് ബാദുഷ കുറച്ചുപണം തരാനുണ്ട്. ഒന്നു സംസാരിക്കണമെന്നു പറഞ്ഞു. ബാബുച്ചേട്ടൻ പിന്നെ തിരികെ വിളിച്ചിട്ടു പറഞ്ഞു. അയാളോടു സംസാരിച്ചു. പണം വാങ്ങിയിട്ടുണ്ടെന്നൊക്കെ പറഞ്ഞു. പിന്നെ പലരും ഇതേ പോലെ പരാതി പറയുന്നുണ്ട്. അതുകൊണ്ട് അയാളെ പിണക്കാതെ എങ്ങനെയെങ്കിലും വാങ്ങിയെടുക്കാൻ പറഞ്ഞു. ഇതിനിടെ, എആർഎമ്മിലേക്ക് ആരും വിളിച്ചില്ല. ആ ക്യാരക്ടർ മാറിപ്പോയിട്ടുണ്ടാവും എന്നാണ് കരുതിയത്.

ഒരിക്കൽ ചാനലിന്‍റെ അവാർഡ് നൈറ്റിനു പോയി. ടോവീനോയും അവിടെയുണ്ടായിരുന്നു. തിരക്കായതിനാൽ നേരിട്ടു സംസാരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടു മടങ്ങുംവഴി ടോവീനോയെ വിളിച്ചു. അപ്പോൾ ടോവീനോ ചേട്ടൻ എവിടെയാ, അവിടെ നിൽക്ക് സംസാരിക്കാനുണ്ടെന്നു പറഞ്ഞു. ഞാൻ വഴിയിൽ കാത്തുനിന്നപ്പോൾ ടോവീനോ വന്നു കെട്ടിപ്പിടിച്ചു. പിന്നെ പറഞ്ഞു: എആർഎമ്മിൽ വിളിച്ചിട്ട് എന്താണ് വരാതിരുന്നത്. ചേട്ടനെ വിളിച്ചിട്ട് ഒരു മറുപടിയും ഇല്ല. ഡേറ്റില്ല എന്നൊക്കെയാണല്ലോ പറഞ്ഞത്.
അതു ശരിയല്ല. പടമൊന്നുമില്ലാതെ ഞാൻ വീട്ടിലിരിക്കുകയായിരുന്നെന്നു ഞാൻ മറുപടി നൽകി. അതുകഴിഞ്ഞാണ് എനിക്കു മനസിലായത് എന്നെ മനപ്പൂർവം അയാൾ ഒഴിവാക്കിയതാണെന്ന്. ഇതുപോലെ പല സിനിമകളും എനിക്ക് നഷ്ടമായെന്നു മനസിലായി. സെറ്റുകളിൽ എന്നെക്കുറിച്ചു നെഗറ്റീവ് കാര്യങ്ങൾ പറയുന്നുണ്ടെന്നു പലരും സൂചിപ്പിച്ചു.
എന്തായാലും ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് കൊണ്ടുപോയത്. എന്‍റെ മക്കൾ അനുഭവിക്കേണ്ടത്. അതു മാത്രമല്ല, എന്‍റെ അന്നം മുട്ടിക്കാനുള്ള ശ്രമം ക്രൂരമായിപ്പോയി. ഇതു പുറത്തുപറഞ്ഞതിന്‍റെ പേരിൽ എന്നെ ഇനി സിനിമയിൽനിന്നു തന്നെ ചവിട്ടിപ്പുറത്താക്കുമോയെന്നറിയില്ല. അതിനൊക്കെ സ്വാധീനമുള്ള ആളാണല്ലോ അദ്ദേഹം. എന്തായാലും ഇനി എന്തു വേണമെന്നു തീരുമാനിച്ചിട്ടില്ല. എന്തായാലും ഞാൻ കഷ്ടപ്പെട്ട പണമല്ലേ. ഒത്തിരി കഷ്ടപ്പെട്ടാണ് സിനിമയിൽ എത്തിയത്.

Movies

കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്‌​സ് അ​വാ​ര്‍​ഡ്; പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി ടൊ​വീ​നോ​യും റി​മ​യും

48 -മ​ത് കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്‌​സ് അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. കൊ​ച്ചി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​ഹ​ക​ര​ണ​മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ അ​വാ​ര്‍​ഡ് നി​ശ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള ച​ല​ച്ചി​ത്ര ര​ത്‌​ന പു​ര​സ്‌​കാ​രം ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും നി​രൂ​പ​ക​നു​മാ​യ വി​ജ​യ​കൃ​ഷ്ണ​ന് മ​ന്ത്രി വി. ​എ​ന്‍. വാ​സ​വ​ന്‍ സ​മ്മാ​നി​ച്ചു.

മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്‌​കാ​രം ടൊ​വീ​നോ തോ​മ​സും മി​ക​ച്ച ന​ടി​യ്ക്കു​ള്ള അ​വാ​ര്‍​ഡ് റി​മ ക​ല്ലി​ങ്ക​ലും ഏ​റ്റു​വാ​ങ്ങി. മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ർ​ഡ് റി​മ​യ്ക്കൊ​പ്പം പ​ങ്കി​ട്ട ന​സ്രി​യ പു​ര​സ്കാ​രം സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യി​ല്ല. മി​ക​ച്ച സി​നി​മ​യ്ക്കു​ള്ള അ​വാ​ര്‍​ഡ് ഫെ​മി​നി​ച്ചി ഫാ​ത്തി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ സം​വി​ധാ​യ​ക​ന്‍ കൂ​ടി​യാ​യ ഫാ​സി​ല്‍ മു​ഹ​മ്മ​ദും സു​ധീ​ഷ് സ്‌​ക​റി​യ​യും ഏ​റ്റു​വാ​ങ്ങി.

മി​ക​ച്ച സം​വി​ധാ​യ​ക​യ്ക്കു​ള്ള അ​വാ​ര്‍​ഡ് ഇ​ന്ദു​ല​ക്ഷ്മി​യും സ്വീ​ക​രി​ച്ചു. മി​ക​ച്ച അ​ന്യ​ഭാ​ഷാ സി​നി​മ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​മ​ര​ന്‍ എ​ന്ന ത​മി​ഴ് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ രാ​ജ്കു​മാ​ര്‍ പെ​രി​യ​സാ​മി​യും മ​ന്ത്രി​യി​ല്‍ നി​ന്ന് പു​ര​സ്‌​കാ​രം സ്വീ​ക​രി​ച്ചു. മാ​ക്ട ചെ​യ​ര്‍​മാ​ന്‍ ജോ​ഷി മാ​ത്യു ആ​ശം​സ​യ​ര്‍​പ്പി​ച്ചു.

ര​ണ്ടാ​മ​ത്തെ മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്‌​കാ​രം ചി​ന്നു ചാ​ന്ദി​നി, ഷം​ല ഹം​സ എ​ന്നി​വ​ര്‍ പ​ങ്കി​ട്ടു. സൈ​ജു കു​റു​പ്പാ​ണ് ര​ണ്ടാ​മ​ത്തെ മി​ക​ച്ച ന​ട​ന്‍. റൂ​ബി ജൂ​ബി​ലി പു​ര​സ്‌​കാ​രം ജ​ഗ​ദീ​ഷി​ന് ഡോ ​ജോ​ർ​ജ് ഓ​ണ​ക്കൂ​ര്‍ സ​മ്മാ​നി​ച്ചു. ച​ല​ച്ചി​ത്ര പ്ര​തി​ഭാ പു​ര​സ്‌​കാ​രം നേ​ടി​യ ബാ​ബു ആ​ന്‍റ​ണി​ക്കു​വേ​ണ്ടി ടൊ​വീ​നോ​യും, ജൂ​ബി​ലി ജോ​യ് തോ​മ​സി​നു​വേ​ണ്ടി മ​ക​ളും പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ്വീ​ക​രി​ച്ചു.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 72 ക​ലാ​കാ​ര​ന്മാ​രും സാ​ങ്കേ​തി​ക​വി​ദ​ഗ്ധ​രും പു​ര​സ്‌​കാ​ര​ങ്ങ​ളേ​റ്റു​വാ​ങ്ങി. മി​ക​ച്ച സം​ഗീ​ത​സം​വി​ധാ​യ​ക​നു​ള്ള അ​വാ​ര്‍​ഡ് നേ​ടി​യ രാ​ജേ​ഷ് വി​ജ​യ്, ഗാ​യി​ക​യ്ക്കു​ള്ള പു​ര​സ്‌​കാ​രം നേ​ടി​യ ദേ​വ​ന​ന്ദ ഗി​രീ​ഷ് എ​ന്നി​വ​ര്‍ ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു. പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ര്‍​ജ് ഓ​ണ​ക്കൂ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തേ​ക്കി​ന്‍​കാ​ട് ജോ​സ​ഫ്, സെ​ക്ര​ട്ട​റി എ. ​ച​ന്ദ്ര​ശേ​ഖ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up